Latest NewsInternational

‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാൻ ഖാനെതിരെ അഭിഭാഷകന്‍

ഈ അവസ്ഥ ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ക്വാറന്റീന്റെ മറവില്‍ പാക് ഭരണകൂടം തടവിലാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഗില്‍ഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് ബക്കര്‍ മെഹ്ദി. പാകിസ്ഥാനില്‍ രോഗബാധ വ്യാപിക്കുകയാണെന്നും ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും പരിചരണവും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ അവസ്ഥ ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ക്വാറന്റീന്റെ മറവില്‍ പാക് ഭരണകൂടം തടവിലാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

മാസ്ക്കുകളും സാനിറ്റൈസറുകളും ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്നും വൈറസ് വ്യാപനവും സര്‍ക്കാരിന്റെ പിടിപ്പുകേടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ത്തുവെന്നും മെഹ്ദി പറയുന്നു. ‘പാകിസ്ഥാനിലെ ജനങ്ങള്‍ തൊഴിലും വിദ്യാഭ്യാസവും മുടങ്ങി വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സര്‍ക്കാര്‍ ഇതുവരെ ആശ്വാസകരമായ ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. ജനങ്ങള്‍ പട്ടിണിയിലേക്കും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും നീങ്ങുകയാണ്. ഇത് ഒട്ടും ആശാസ്യമല്ല. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് നീങ്ങിയാല്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വരും.’ മെഹ്ദി മുന്നറിയിപ്പ് നല്‍കുന്നു.

സംസാരശേഷിയില്ലാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ സുല്‍ത്താന്‍ ബത്തേരി സ്വദേശി അറസ്റ്റില്‍

ആരോഗ്യ സംവിധാനമെങ്കിലും കുറ്റമറ്റതാക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങള്‍ എപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പ്രവചിക്കാന്‍ സര്‍ക്കാരിനോ ഐ എസ് ഐക്കോ സാധിച്ചേക്കില്ലെന്നും മുഹമ്മദ് ബക്കര്‍ മെഹ്ദി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button