CricketLatest NewsNewsSports

ധോണിയുടെ അക്കാഡമി ആരംഭിച്ച അതെ സ്ഥലത്ത് രോഹിത് ശര്‍മ്മയുടെ അക്കാഡമിയും ആരംഭിക്കും

ദുബായിയില്‍ എംഎസ് ധോണി 2017 ല്‍ ആരംഭിച്ച അക്കാഡമി യുടെ അതേ സ്ഥലത്ത് അക്കാമിയുമായി രോഹിത് ശര്‍മ്മ. സ്പ്രിംഗ്‌ഡേല്‍ സ്‌കൂളിലാണ് രോഹിത് ശര്‍മ്മ ഉടന്‍ തന്റെ പുതിയ ക്രിക്കറ്റ് അക്കാഡമി ആരംഭിക്കുമെന്ന് സൂചന വന്നിരിക്കുന്നത്. ക്രിക്ക്കിംഗ്ഡം എന്ന പേരുള്ള അക്കാഡമി ഇന്ത്യയിലെ ചില പട്ടണങ്ങളിലും വിദേശത്ത് സിംഗപ്പൂര്‍, ജോഹാന്നസ്ബര്‍ഗ്, കേപ് ടൗണ്‍ എന്നിവടങ്ങളിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

നേരത്തെ ജൂണില്‍ രോഹിത് ശര്‍മ്മ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ഉദ്ഘാടനം ഒക്ടോബറിലേക്ക് മാറ്റിയിട്ടുണ്ട്. ധവാല്‍ കുല്‍ക്കര്‍ണ്ണി അക്കാഡമിയുടെ മെന്ററായി പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം സ്പ്രിംഗ്‌ഡേല്‍ സ്‌കൂളിലുണ്ടായിരുന്ന വേറെ രണ്ട് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിച്ച ധോണിയുടെ അക്കാഡമി ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അടച്ച് പൂട്ടി പിന്നീട് വേറെ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button