KeralaLatest NewsNews

കോവിഡ് 19 ; നിരീക്ഷണത്തിലിരിക്കെ വൈദികന്‍ വിശ്വാസികളുമായി കുരിശുമല കയറി ; പൊലീസ് കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്മലയില്‍ കോവിഡ് നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മലയാത്ര നടത്തിയ വൈദികനെതിരെ കേസ്. കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വൈദികന്‍ ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികള്‍ക്കൊപ്പം കുരിശ് മലകയറിയത്. അതിനാല്‍ തന്നെ ക്വാറന്റൈന്‍ ലംഘിച്ചതിനും ലോക്ക് ഡൗണ്‍ ലംഘിച്ചതിനുമാണ് വികാരി ലാസര്‍ വരമ്പകത്തിനെതിരെ കേസെടുത്തത്.

ദുബായിയില്‍ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ച മാര്‍ച്ച് 29 മുതല്‍ വൈദികനും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച യുവാവിന്റെ മാതാപിതാക്കള്‍ക്കും രോഗബാധ കണ്ടെത്തി. ഇവരുമായി വൈദികന് സമ്പര്‍ക്കമുണ്ടായിരുന്നു.ഈ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട വൈദികനാണ് വിശ്വാസികള്‍ക്കൊപ്പം മല കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button