Latest NewsNewsIndia

മകന് അന്ത്യയാത്ര നല്‍കാന്‍ 2200കിലോമീറ്റര്‍ കാറോടിച്ച് മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി : ഏവരേയും ദു:ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കാന്‍സര്‍ ബാധിച്ചു മരിച്ച  കേണല്‍ നവ്ജ്യോത് സിങ് ബാലിന്റെ മരണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഈ കാലയളവില്‍ മരിച്ച മകനെ അവസാനമായി ഒന്നു കാണാന്‍ 2200 കിലോമീറ്റര്‍ വണ്ടിയോടിച്ച് മുന്‍ കരസേനാ ഉദ്യോഗസ്ഥനും ഭാര്യയുംമാണ് ഇപ്പോള്‍ നൊമ്പരമുണര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ മരിച്ച കേണല്‍ നവ്‌ജ്യോത് സിങ് ബാലിനെ അവസാനമായി ഒരുനോക്കു കാണാനാണ് അച്ഛന്‍ ലഫ്. കേണല്‍ (റിട്ട) കര്‍ണെയ്ല്‍ സിങ് ബാലും അമ്മ രമീന്ദര്‍ കൗറും ഡല്‍ഹിയില്‍ നിന്നു കാറില്‍ സഞ്ചരിച്ചത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവരെ സേനാ വിമാനത്തില്‍ കൊണ്ടുപോകണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വിമാനം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ തീരുമാനം നീണ്ടതോടെ കര്‍ണെയ്ലും ഭാര്യയും കാറില്‍ പുറപ്പെടുകയായിരുന്നു. 3 ദിവസം സഞ്ചരിച്ചു ശനിയാഴ്ച രാത്രി ഇവര്‍ ബെംഗളൂരുവിലെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button