KeralaLatest NewsNews

ലോറന്‍സ് മൂന്ന് കോടി രൂപ നൽകിയതറിഞ്ഞ സൂപ്പര്‍ സ്റ്റാറുകള്‍ ഉത്കണ്ഠാകുലര്‍; അദ്ദേഹത്തിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കാൻ വരെ ആലോചന; ഷമ്മി തിലകൻ

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്‍ രാഘവേന്ദ്ര ലോറന്‍സ് മൂന്ന് കോടി രൂപ സംഭാവന നല്‍കിയിരുന്നു. രജനി ചിത്രം ചന്ദ്രമുഖി-2വിന് ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടിയാണ് ലോറന്‍സ് സംഭാവനയായി നല്‍കിയത്. ഇപ്പോൾ ലോറൻസിന്റെ സംഭാവനയെ പ്രകീര്‍ത്തിച്ചും, സൂപ്പര്‍താരങ്ങളെ പരഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നുവെന്നും ഷമ്മി തിലകൻ ഹാസ്യരൂപേണ കുറിച്ചു.

Read also: കോവിഡ് 19 ; നിരീക്ഷണത്തിലിരിക്കെ വൈദികന്‍ വിശ്വാസികളുമായി കുരിശുമല കയറി ; പൊലീസ് കേസെടുത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..

#respect #love_you_lorence

ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു.

ഈ കൊറോണ കാലത്ത് വീട്ടില്‍ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം തമാശകള്‍ കാണേണ്ടി വരുമോ എന്തോ..?

shortlink

Related Articles

Post Your Comments

Related Articles


Back to top button