Latest NewsNewsInternational

ആമസോണ്‍ 75,000 തൊഴിലാളികളെ കൂടി നിയമിക്കുന്നു

ആഗോള കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ ‘സ്റ്റേ അറ്റ് ഹോം’ നേരിടുന്നതിനാല്‍, അവശ്യ സാധനങ്ങള്‍ ഓണ്‍‌ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി ആമസോണ്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നു.

അമേരിക്കയിലുടനീളം ഡെലിവറികള്‍ നടത്താന്‍ സഹായിക്കുന്നതിനായി ആമസോണ്‍ കഴിഞ്ഞ മാസം ഒരു ലക്ഷം അധിക തൊഴിലാളികളെ നിയമിച്ചിരുന്നു. തിങ്കളാഴ്ച 75,000 മുഴുവന്‍ സമയ, പാര്‍ട്ട് ടൈം, താല്‍ക്കാലിക ജോലികള്‍ക്കായി തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനിച്ചതായി ആമസോണ്‍ അധികൃതര്‍ പറഞ്ഞു.

ഞങ്ങളുടെ ടീമുകള്‍ അവരുടെ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് തുടരുകയാണ്. മാത്രമല്ല ഈ അഭൂതപൂര്‍വമായ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിന് 75,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു.

യുഎസിലെ എല്ലാ പ്രദേശങ്ങളിലും വെയര്‍ ഹൗസ്, ഡെലിവറി തൊഴിലാളികളെയാണ് ആവശ്യം. കമ്പനിയുടെ മിനിമം ശമ്പളത്തില്‍ മണിക്കൂറില്‍ രണ്ട് ഡോളറെങ്കിലും ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പറയുന്നു.

ഞങ്ങളുടെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന ആശങ്ക. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ക്ലീനിംഗ്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികള്‍ മുതല്‍ ഞങ്ങളുടെ ന്യൂയോര്‍ക്കിലെ പൂര്‍ത്തീകരണ കേന്ദ്രത്തില്‍ അണുനാശിനി ഉപയോഗിക്കുന്നത് പോലുള്ള പുതിയ സം‌വിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button