KeralaLatest NewsNews

ലോക്ക് ഡൗണ്‍: കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് നാളെ പരിശോധിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് നാളെ പരിശോധിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ചന്തകളില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ച്‌ പരിശോധിക്കും. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇപ്പോള്‍ത്തന്നെ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. സ്‌പ്രിന്‍ക്ളര്‍ വിഷയത്തില്‍ പ്രതിപക്ഷം അനാവശ്യ വിവദത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തെറ്റായ പ്രചാരവേല കോവിഡ് പ്രതിരോധങ്ങളുടെ വേഗം കുറയ്ക്കാനാണ്-മന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ഒന്നും ചെയ്തിട്ടില്ല. ഡാറ്റ സൂക്ഷിക്കുന്നത് ആരോഗ്യവകുപ്പാണ്. ഇക്കാര്യത്തില്‍ രഹസ്യ ഇടപാടുകള്‍ ഒന്നുമില്ല.

അതേസമയം കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്ന് ഐ.ടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരന്‍ വ്യക്തമാക്കി. സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കാനായി നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. ഇക്കാര്യം കസ്റ്റമൈസേഷന്‍ കരാറിലും വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ചൈനീസ് വൈറസിനെതിരെ പട പൊരുതുമ്പോൾ ചൈനയെ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച് അമേരിക്കയും ജപ്പാനും; നേട്ടം കൊയ്യാൻ ഒരുങ്ങി ഇന്ത്യ

കൊവിഡ് രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്‌പ്രിന്‍ക്ളറിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് ഡാറ്റ പുറത്ത് പോകാന്‍ കാരണമാകുമെന്നും ഇതിന്‍ പിന്നില്‍ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button