CricketLatest NewsNewsSports

ഐ​പി​എ​ല്‍ നീട്ടുന്നത് സംബന്ധിച്ച് നിർണായക തീരുമാനവുമായി ബി​സി​സി​ഐ

ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് ഈ വർഷത്തെ ഐപിഎൽ നീട്ടിവെച്ചു. ബി​സി​സി​ഐ ആണ്‌ സുപ്രധാന തീ​രു​മാ​നം അ​റി​യി​ച്ച​ത്.

Also read : ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകും : സൂചനകള്‍ പുറത്തുവിട്ട് വിവിധ വിമാന കമ്പനികള്‍

മേ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്നതിനാൽ , ഇതിനു ശേഷമുള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 29നാ​ണ് ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ആരംഭിക്കേണ്ടിയിരുന്നത്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. പിന്നീട് വീണ്ടും ലോക്ക് ഡൗൺ ആയതോടെയാണ് മത്സരങ്ങൾ വീണ്ടും നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button