KeralaLatest NewsNews

സ്‌കൂളുകളും കോളേജുകളും എന്ന് തുറക്കാനാകുമെന്ന് വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്‌കൂളുകളും കോളേജുകളും എന്ന് തുറക്കാന്‍ വൈകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍.
നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് തുറക്കാനാകുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈകാതെ സര്‍വകലാശാലകള്‍ പുതുക്കിയ അക്കാദമിക് കലണ്ടറുകള്‍ പ്രസിദ്ധീകരിക്കും. അതേസമയം, മെയ് മൂന്നിന് ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മെയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വൈസ്ചാന്‍ലര്‍മാരുടെ യോഗത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. മെയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗണ്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അസാപിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുകയാണ്. ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറികള്‍ തുറന്നുകൊടുക്കാനാകുമോ എന്ന് പരിശോധിക്കും. അതില്‍ വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനത്തിലെത്താമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button