Latest NewsNewsFootballSports

താന്‍ യുവന്റസില്‍ എത്തിയത് റൊണാള്‍ഡോ ക്ഷണിച്ചത കൊണ്ടല്ല ; തുറന്നടിച്ച് യുവന്റസ് പ്രതിരോധ നിര താരം

താന്‍ യുവന്റസിലേക്ക് വന്നത് റൊണാള്‍ഡോയുടെ സ്വാധീനം കൊണ്ടല്ലെന്ന് യുവന്റസിന്റെ യുവ ഡച്ച് സെന്റര്‍ ബാക്ക് ഡിലിറ്റ്. കഴിഞ്ഞ സീസണില്‍ യുവേഫ നാഷണ്‍സ് ലീഗ് ഫൈനലിനിടെ റൊണാള്‍ഡോ ഡി ലിറ്റിനെ ക്ലബിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. അതിനു പിന്നാലെ താരം യുവന്റസിലേക്ക് തന്നെ എത്തിയപ്പോള്‍ അത് റൊണാള്‍ഡോയുടെ സ്വാധീനം ആണെന്നായിരുന്നു ആരോപണം. ഇതിനുള്ള മറുപടിയായാണ് ഇപ്പോള്‍ താരത്തിന്റെ തുറന്നു പറച്ചില്‍.

താന്‍ യുവന്റസിലേക്ക് വന്നത് ആ ക്ലബിനെ ഇഷ്ടമായത് കൊണ്ടാണ് റൊണാള്‍ഡോയുടെ യാതൊരുവിധ സ്വാധീനവും ഇതില്‍ ഇല്ലായിരുന്നെന്ന് ഡി ലിറ്റ് പറഞ്ഞു. ഏതു ക്ലബ് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാന്‍ തനിക്ക് ഏറെ സമയം ഉണ്ടായിരുന്നു. എല്ലാം കൊണ്ടും യുവന്റസ് ആണ് തനിക്ക് ഏറ്റവും അനുയോജ്യമാവുക എന്ന് തോന്നിയതു കൊണ്ടാണ് ഈ ക്ലബ് തിരഞ്ഞെടുക്കാന്‍ കാരണമെന്നും ഡി ലിറ്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button