Latest NewsNewsInternational

പാകിസ്ഥാനെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ക്രിക്കറ്റിലെ പ്രമുഖനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തി

ഇസ്ലാമാബാദ് : പാകിസ്ഥാനെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ക്രിക്കറ്റിലെ പ്രമുഖനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തി .  പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന സൂപ്പര്‍താരം ജാവേദ് മിയാന്‍ദാദിനെ ദേശീയ ടീമില്‍നിന്ന് പുറത്താക്കാന്‍ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനും ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്‍ ഗൂഢാലോചന നടത്തിയതായാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. മിയാന്‍ദാദിന്റെ പകരക്കാരനെന്ന ലേബലില്‍ പാക്കിസ്ഥാന്‍ ദേശീയ ടീമില്‍ ഇടംപിടിച്ച ബാസിത് അലിയുടേതാണ് വെളിപ്പെടുത്തല്‍. തന്നെ മിയാന്‍ദാദിന്റെ പകരക്കാരനെന്ന് വിശേഷിപ്പിച്ചതുപോലും അദ്ദേഹത്തെ ടീമില്‍നിന്ന് പുറത്താക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് ബാസിത് അലി വെളിപ്പെടുത്തി.

Read Also : പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു : എന്ത് ചെയ്യണമെന്നറിയാതെ ലോക്ഡൗണിനെ പുച്ഛിച്ച് തള്ളിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ : സഹായത്തിന് ചൈന മാത്രം

1992ല്‍ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്തതിനു പിന്നാലെ ഇമ്രാന്‍ ഖാന്‍ രാജ്യാന്തര കരിയറിന് വിരാമമിട്ടിരുന്നു. ഇതിനു പിന്നാലെ 1993 മുതല്‍ ജാവേദ് മിയാന്‍ദാദിനെയും ‘ഒതുക്കാന്‍’ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. 1993ലാണ് മിയാന്‍ദാദ് രാജ്യാന്തര ക്രിക്കറ്റിലെ അവസാന ടെസ്റ്റ് കളിച്ചത്. 1996ല്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ച് ഏകദിനത്തില്‍നിന്നും വിടവാങ്ങി.

ജാവേദ് മിയാന്‍ദാദിനെ പാക്കിസ്ഥാന്‍ ടീമില്‍നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടന്നിരുന്നു (1993). ഈ ഗൂഢാലോചനയുടെ ഭാഗമായാണ് എന്നെ മിയാന്‍ദാദുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചത്. സത്യത്തില്‍ മിയാന്‍ദാദിന്റെ ഒരു ശതമാനം പോലും കഴിവുള്ള ആളല്ല ഞാന്‍. സാധാരണ ഗതിയില്‍ നാലാം നമ്പറിലാണ് ഞാന്‍ ബാറ്റു ചെയ്യാറുള്ളത്. ഏതാണ്ട് 55നു മുകളില്‍ ശരാശരിയുമുണ്ടായിരുന്നു. എന്നാല്‍, 1993ല്‍ മിയാന്‍ദാദിനെ ടീമില്‍നിന്ന് തഴഞ്ഞതിനു പിന്നാലെ എന്നെ ആറാം നമ്പറിലേക്ക് മാറ്റി. ഇതോടെ എന്റെ പ്രകടനവും മോശമായി. ആ സ്ഥാനത്ത് വല്ലപ്പോഴും മാത്രമേ എനിക്ക് ബാറ്റിങ്ങിന് അവസരം കിട്ടൂവെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ പതുക്കെ അവരെന്നെയും ടീമില്‍നിന്ന് തഴഞ്ഞു’ – ബാസിത് അലി വെളിപ്പെടുത്തി.

ഈ സമയത്ത് വസിം അക്രമായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ, മിയാന്‍ദാദിനെ ടീമില്‍നിന്ന് പുറത്താക്കാന്‍ കാരണം അന്ന് ടീമിനുമേല്‍ വലിയ സ്വാധീമുണ്ടായിരുന്ന ഇമ്രാന്‍ ഖാനാണ്’ – ബാസിത് ആരോപിച്ചു. 1993ല്‍ ഏകദിന ടീമില്‍നിന്ന് തഴയപ്പെട്ട മിയാന്‍ദാദ്, 1996ലെ ലോകകപ്പ് കളിക്കാന്‍ താരങ്ങളോടു കെഞ്ചിയതായും ബാസിത് വെളിപ്പെടുത്തി. പിന്നീട് മിയാന്‍ദാദിന് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചതോടെ ആറു ലോകകപ്പുകളില്‍ കളിച്ച താരമായി അദ്ദേഹം റെക്കോര്‍ഡിട്ടു. സച്ചിനും ആറു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.

ഇതുവരെ ആര്‍ക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്താം. എന്റെ രാജ്യത്തെ ഓര്‍ത്താണ് ഇതുവരെ ആരോടും ഇതേക്കുറിച്ച് പറയാതിരുന്നത്. 1996ലെ ലോകകപ്പ് ടീമില്‍ സത്യത്തില്‍ മിയാന്‍ദാദ് ഉണ്ടായിരുന്നില്ല. ലോകകപ്പില്‍ കളിക്കുന്നവരുടെ പട്ടികയില്‍ ആദ്യം മിയാന്‍ദാദിന്റെ പേരുണ്ടായിരുന്നില്ല. പക്ഷേ 15 അംഗ ടീമില്‍ എനിക്ക് ഇടം ലഭിച്ചു. പക്ഷേ, തനിക്ക് ലോകകപ്പ് കളിച്ചാല്‍ കൊള്ളാമെന്ന് പറഞ്ഞ് മിയാന്‍ദാദ് രംഗത്തുവന്നു. ആരെങ്കിലും ഒരു അവസരം കൊടുക്കണമെന്നായിരുന്നു ആവശ്യം. ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ കളിക്കുന്ന താരമാകുകയായിരുന്നു ലക്ഷ്യം. ഇതോടെ ഞാന്‍ വഴിമാറിക്കൊടുത്തു’ – ബാസിത് പറഞ്ഞു. 1993ല്‍ വസിം അക്രത്തെ ക്യാപ്റ്റനാക്കിയപ്പോള്‍ ടീമിലെ ഒട്ടേറെ താരങ്ങള്‍ പ്രതിഷേധിച്ചതായും ബാസിത് അലി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button