KeralaLatest NewsNews

മകളുടെ പ്രായത്തേക്കാള്‍ ഒരു വയസ്സിനു മൂപ്പുള്ള അവനോടു താന്‍ കാണിക്കുന്ന സ്‌നേഹം, അവന്‍ തിരിച്ചു തരുന്നില്ല എന്നത് അവരെ വല്ലാതെ നിരാശപെടുത്തുകയും അവനെ സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നത് വാശിയും ആയി തീര്‍ന്നിരുന്നു അവരറിയാതെയും അറിഞ്ഞു കൊണ്ടും

പ്രശസ്ത സൈക്കോളജിസ്റ്റ് കലാ മോഹന്‍ നെയ്മറിന്റെ 52 കാരിയായ മാതാവ് തന്നെക്കാള്‍ 30 വയസ് ചെറുപ്പമുള്ള യുവാവിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എഴുതുന്ന കുറിപ്പാണിത്. ഈ വാര്‍ത്ത വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്ന കേസിനെ കുറിച്ചുള്ള വിശദീകരണം.

കലാ കൗണ്‍സില്‍ സൈക്കോളജിസ്റ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

നര മറയ്ക്കാത്ത മുടി , സാരി ശരീരത്തിന്റെ വടിവുകള്‍ പ്രകടമാക്കാതെ ഉടുത്ത ഒരു നാല്‍പതുകാരി സ്ത്രീ ആയിരുന്നു അവര്‍..
അണിഞ്ഞു ഒരുങ്ങാന്‍ യാതൊരു താല്പര്യവുമില്ല എന്ന അലസത..
കണ്ണട വട്ടം മുഖത്തിന് തീരെ യോജിച്ചതും ആയിരുന്നില്ല..
അവരുടെ പ്രശ്‌നം,
എന്താകാം എന്ന് ഞാന്‍ ആലോചിച്ചു..

കുറെ ഏറെ നാട്ട് വര്‍ത്തമാനങ്ങള്‍ക്ക് ശേഷം,
തന്റെ അയല്‍വാസി ആയ ഒരു പയ്യനോട് തോന്നുന്ന അമിതമായ വാത്സല്യത്തിന്റെ കഥ പറഞ്ഞു..
വാക്കുകളില്‍ ചാലിച്ച വിശദീകരണം ആയിരുന്നില്ല ഞാന്‍ അവരുടെ കണ്ണുകളില്‍ ആ നേരം കണ്ടത്…

മകളുടെ പ്രായത്തേക്കാള്‍ ഒരു വയസ്സിനു മൂപ്പുള്ള അവനോടു താന്‍ കാണിക്കുന്ന സ്‌നേഹം, അവന്‍ തിരിച്ചു തരുന്നില്ല എന്നത് അവരെ വല്ലാതെ നിരാശപെടുത്തുകയും അവനെ സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നത് വാശിയും ആയി തീര്‍ന്നിരുന്നു…
അവരറിയാതെയും അറിഞ്ഞു കൊണ്ടും..
.
യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ ഏറെ മാറി നിന്നുള്ള സംസാരം എന്നെ ഭയപ്പെടുത്തി..
അതിനേക്കാള്‍ എന്നെ അതിശപെടുത്തിയത്, ആ ഇരുപത്കാരന്‍ പയ്യന്റെ സമീപനം ആയിരുന്നു..
തികഞ്ഞ പക്വതയോടെ ആണ് അവന്‍ അവരുടെ നീക്കങ്ങളെ നേരിടുന്നതും പ്രതികരിക്കുന്നതും എന്നത് വലിയ അത്ഭുതം ആയിരുന്നു..

സാധാരണ ആ പ്രായത്തിലെ ഒരു ആണ്‍കുട്ടിക്ക്, അവരെ കളിയാക്കി ഒഴിച്ച് വിടാനോ, കൂട്ടുകാരോട് പറഞ്ഞു ചിരിക്കാനോ ഉള്ള കോപ്രായങ്ങള്‍ ആ സ്ത്രീ കാണിച്ചിരുന്നു..
അവന് സ്വകാര്യമായി ബന്ധം ആസ്വദിക്കാനുള്ള അവസരവും അവര്‍ സൃഷ്ടിക്കുന്നുണ്ട്..

ഞാന്‍ ആ ആണ്‍കുട്ടിയെ നേരിട്ട് കണ്ടില്ല ഒരിക്കല്‍ പോലും…
അവരുടെ അപക്വമായ ദേഷ്യം, സങ്കടം, പരിഭവം മാത്രമാണ് കേട്ടിരുന്നത്..

അടിച്ചമര്‍ത്തപ്പെട്ട കുട്ടികാലം..
കൂട്ടുകാര്‍ ഇല്ലാത്ത കൗമാരം..
പ്രണയങ്ങള്‍ ഇല്ലാത്ത കലാലയജീവിതം..
പഠനകാലത്ത് തന്നെ ഒരുപാട് വയസ്സിനു മൂത്ത ഒരാളുമായി ഉള്ള വിവാഹം..
തുടരെ ഉള്ള പ്രസവങ്ങള്‍ മൂലം മുടങ്ങി പോയ വിദ്യാഭ്യാസം..
അവരുടെ ഭൂതകാലം തേടി പോയപ്പോള്‍ മധുരമായ ഒന്നും അവര്‍ ആസ്വദിച്ചിട്ടില്ല എന്ന് തോന്നി..

കൗമാരത്തില്‍ എങ്ങോ ഉള്ളില്‍ കൂടിയ സങ്കല്പം ആയിരുന്നിരിക്കാം, ഈ ആണ്‍കുട്ടിയുടെ രൂപവും ഭാവവും..
കേരളത്തില്‍ വളര്‍ന്ന യാഥാസ്ഥിക സ്ത്രീയോട് നിങ്ങള്‍ കപടത ആണ് കാണിക്കുന്നത് എന്ന് മുഖത്തു നോക്കി പറയാന്‍ പറ്റില്ല..
അവരെ ആക്ഷേപിക്കുക അല്ലല്ലോ എന്റെ ലക്ഷ്യം..

Brazilian ഫുട്‌ബോള്‍ താരം നെയ്മര്‍ന്റെ അമ്മ തന്നെക്കാള്‍ 30 വയസ്സിനു ഇളയ പയ്യനുമായി ഡേറ്റിംഗ് ആണെന്ന് വാര്‍ത്ത വായിച്ചപ്പോള്‍ മേല്‍ പറഞ്ഞ കേസ് ഞാന്‍ ഓര്‍ത്തു..
നെയ്മര്‍ ന്റെ രണ്ടാനച്ഛന്‍ അവനെക്കാള്‍ ആറു വയസ്സില്‍ താഴെ ആണ്…
നമ്മുടെ സംസ്‌കാരം അല്ല അവരുടേത് എന്നതിനാല്‍ കാര്യങ്ങള്‍ മറ്റൊരു വഴിക്ക് പോയി…
പ്രണയത്തിനു പ്രായമില്ല എന്ന് നമ്മുടെ നാട്ടില്‍ അടക്കം പറയാനേ ആകു..
എഴുതപ്പെടാത്ത ധര്‍മ്മികത, മൂല്യങ്ങള്‍ ഒക്കെ കോര്‍ത്തിണക്കി, ആണ് ഈ നാട്ടില്‍ മനുഷ്യന്‍ ജീവിക്കുന്നത്..
(കപട)സദാചാര പുതപ്പിനുള്ളില്‍ കിടന്നു ശ്വാസം മുട്ടി ജീവിതം കൊണ്ട് പോകുന്ന നമ്മള്‍.. !
മനസ്സില്‍ ഉള്ള പ്രശ്‌നം അതാത് തരത്തില്‍ ഒരു മനഃശാത്രജ്ഞയോട് പറയാന്‍ പോലും വിശ്വാസം ഇല്ല..
ധൈര്യം ഇല്ല.. !
പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്…

തുറന്നു പറയാതെ ഇടിച്ചു കേറി,
മുന്നില് ഇരിക്കുന്ന ക്ലയന്റ് നെ ചോദ്യം ചെയ്യുക എന്നത് സൈക്കോളജിസ്‌റ് ന്റെ എത്തിക്‌സ് അല്ല..
ആ ആണ്കുട്ടിയോടുള്ള നിങ്ങളുടെ മാനസികാവസ്ഥ നമ്മുടെ മൂല്യങ്ങള്‍ക്ക് യോജിച്ചത് അല്ല എന്ന ”ഉപദേശം ”എന്റെ ഉള്ളില്‍ കിടന്നു ശ്വാസം മുട്ടി..

കൗണ്‍സലിംഗ് നു വന്നിട്ടും താഴെ വെയ്ക്കാതെ സൂക്ഷിച്ച മുഖം മൂടി അവര്‍ ഒന്നൂടി പൊതിഞ്ഞു വെയ്ക്കുന്നു…

കഷ്ടമാണ് ചിലപ്പോള്‍ നമ്മള്‍ മനുഷ്യരുടെ അവസ്ഥ..
വയലാര്‍ രചിച്ച പോല്‍,
‘ ജനിച്ചു പോയി ! മനുഷ്യനായി ജനിച്ചു പോയി !
എനിക്കും ഇവിടെ ജീവിക്കണം..
എനിക്കും ഇവിടെ ജീവിക്കണം..
മരിക്കുവോളം, ഒരുനാള്‍ മരിക്കുവോളം

shortlink

Related Articles

Post Your Comments

Related Articles


Back to top button