Latest NewsNewsGulfQatar

ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

ദോഹ : ഖത്തറിൽ 283 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 3,711ലെത്തി.ഇതിൽ 3,298 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗ മുക്തി നേടിയവരുടെ എണ്ണം 406ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,862 പേരെ പരിശോധനക്ക് വിധേയമാക്കി. 54,484 പേരാണ് ഇതിനകം പരിശോധനക്ക് വിധേയമായത്. ഏഴുപേർ രാജ്യത്ത് മരണപെട്ടു.

Also read : ‘ചെറിയ പനിയും വിറയലും തോന്നിയത് തുടക്കം, എനിക്ക് ഒന്നിന്റെയും ഗന്ധം അറിയാനായില്ല, ഒന്നിനും ഒരു രുചിയുമുണ്ടായിരുന്നില്ല’- കോവിഡിൽ നിന്ന് രക്ഷപെട്ട യുവതിയുടെ അനുഭവം

ഒമാനിൽ 97 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 910ത്തിലെത്തിയെന്നു ഒമാൻ ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. നാല് പേർ മരണപ്പെട്ടു. ഒരാൾ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 131ആയി ഉയർന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ അധികവും മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. പ്രവാസികള്‍‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും, രോഗബാധിതരില്‍ കൂടുതലും വിദേശികളാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി അറിയിച്ചു.

മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ നടക്കുന്നത്. പനി, ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം വൈറസ് പരിശോധന കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നാണ് മന്ത്രലയത്തിന്റെ അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button