Latest NewsNewsInternational

വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ

ജനീവ: വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ.. ലോകാരോഗ്യ സംഘനടയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിയ നടപടിയിലാണ് യുഎസിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത് വന്നത്.
. ഇതേതുടര്‍ന്ന്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്ത് എത്തി. വൈറസിനെതിരേയുള്ള പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് അന്റോണിയോ ഗുട്ടറസ് ട്രംപിനെ ഓര്‍മ്മപ്പെടുത്തി.കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Read Also : ” ലക്ഷം പേര്‍ മരിച്ചതിന്റെ ഉത്തരവാദി ലോകാരോഗ്യസംഘടന ; ചൈനക്കായി കണക്കുകള്‍ മറച്ചുവെച്ചു; ലോകത്തോടു മുഴുവന്‍ കാട്ടുന്ന ഈ അനീതി അംഗീകരിക്കില്ല” ; തുറന്നടിച്ച്‌ ട്രംപ്

വൈറസിന്റെ വ്യാപനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ വേണ്ട പ്രഥമിക നടപടികള്‍ എടുക്കാന്‍ പോലും ലോകാരോഗ്യ സംഘടനയ്ക്ക് ആയില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍.രോഗം വലിയതോതില്‍ പടര്‍ന്നുപന്തലിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സംഘടനയ്ക്കാവില്ല. ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ യു.എന്‍ സ്വീകരിച്ചെതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button