Latest NewsNewsInternational

കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന

ന്യൂഡല്‍ഹി : കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന . കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനും 6.5 ലക്ഷം കൊറോണ വൈറസ് മെഡിക്കല്‍ കിറ്റുകള്‍ ചൈന ഇന്ത്യയിലേക്ക് അയച്ചു. ചൈനയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 15 ദിവസത്തിനുള്ളില്‍ 20 ലക്ഷം കിറ്റുകള്‍ കയറ്റി അയക്കുന്നതിന്റെ ഭാഗമായാണ് 6.5 ലക്ഷം മെഡിക്കല്‍ കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചത്. നോവല്‍ കൊറോണ വൈറസ് സാന്നിധ്യം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്ന റാപിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യയിലേക്കു ചൈന അയച്ചിട്ടുണ്ട്.

read also : ചൈന മാറിയിട്ടില്ല, കൊടും ചതി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്വകാര്യ കമ്പനികള്‍ സംഭാവനയായി ചൈനയ്ക്ക് നല്‍കിയ പിപിഇ കിറ്റുകൾ ചൈന ഇന്ത്യക്ക് മറിച്ചു വിറ്റു

റാപിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ എന്നിവയടങ്ങിയ 6,50,000 കിറ്റുകളാണ് ഗാങ്‌സു വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് അയച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്‌രി അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ ചികിത്സാ ഉപകരണങ്ങള്‍ പരമാവധി ലഭ്യമാക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകള്‍, പിപിഇ, വെന്റിലേറ്ററുകള്‍ എന്നിവയാണ് അടിയന്തരമായി വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button