Latest NewsNewsInternational

മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം : കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം, കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ മറ്റ് രാജ്യങ്ങള്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതു കൊണ്ടാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരേണ്ടി വരുന്നതെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ലോകത്തേറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതും ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗ ബാധിതരായതും അമേരിക്കയിലാണ്. ലോകജനസംഖ്യയുടെ നാല് ശതമാനം മാത്രം ഉള്ളപ്പോഴും ലോകമാകെയുള്ള കൊറോണ മരണത്തിന്റെ 20 ശതമാനവും അമേരിക്കയിലാണ് ഉള്ളത്.

Read Also : മനുഷ്യ ജീവന് പുല്ലു വിലയോ? യുഎസിലെ കൊവിഡ് 19 മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ അത് തന്റെ ഭരണ നേട്ടം; വിവാദ പ്രസ്‌താവനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വിവരങ്ങള്‍ ഏറ്റവും മറച്ചുവെക്കുന്ന രാജ്യമായി ട്രംപ് ആരോപിക്കുന്നത് ചൈനയേയാണ്. ചൈനയില്‍ നിരവധി ആളുകള്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പറയുന്ന വിവരങ്ങള്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അമേരിക്കയില്‍ കൊറോണ ബാധിച്ച മരിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മള്‍ എല്ലാക്കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. ഓരോ മരണവും ഇവിടെ രേഖപ്പെടുത്തുന്നു- ട്രംപ് പറഞ്ഞു. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളും കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. ചില രാജ്യങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉള്ളത്. എന്നാല്‍ അവര്‍ കാര്യങ്ങള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ഈ രാജ്യങ്ങളെ ഉദ്ദശിച്ച് ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button