Latest NewsNewsInternational

ആ​ളു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള ചെ​ക്കി​ല്‍ ട്രം​പി​ന്‍റെ പേ​ര്; സംഭവം വിവാദത്തിൽ

വാ​ഷിം​ഗ്ട​ണ്‍:കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനതയ്ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം ധനസഹായം നൽകുന്നതിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു നടപടി ചർച്ചയായിരിക്കുകയാണ്. ആ​ളു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള ചെ​ക്കി​ല്‍ ട്രം​പി​ന്‍റെ പേ​ര് കൂ​ടി ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ട്രം​പി​ന്‍റെ മ​റ്റൊ​രു ത​ന്ത്ര​മെ​ന്നാ​ണ് വിമർശകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

Read also: ലോകാ​രോ​ഗ്യ സം​ഘ​ട​ന പിന്തുണക്കുന്നത് ചൈനയെ മാത്രം; വീണ്ടും വിമർശനവുമായി ട്രം​പ്

അതേസമയം തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ട്രംപിന്റെ മറുപടി. സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടാ​തി​രി​ക്കാ​നാ​കും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ങ്ങ​നെ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പ​റ​ഞ്ഞ് മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button