KeralaLatest NewsNews

സ്വന്തം സ്ഥാപനത്തില്‍ ജോലി നല്‍കി അടുത്ത ബന്ധുവായ യുവതിയെ നിരന്തരമായി പീഡിപ്പിച്ചു, വിവാഹശേഷവും പീഡനം തുടര്‍ന്നു ; യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം : പീഡനത്തെ തുടര്‍ന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവായ യുവാവിനെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഊറാംവിള സ്വദേശി അഞ്ജലി(26) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(45) ആണ് അറസ്റ്റ് ചെയ്തത്.

അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ജോലിയ്ക്ക് എന്ന വ്യാജേന വിദേശത്ത് കൊണ്ട് പോയി സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിക്കുകയും സ്വന്തം സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്ത് പ്രതിയുടെ ഭാര്യയും മക്കളും നാട്ടില്‍ പോയ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജോലി മതിയാക്കി നാട്ടില്‍ എത്തിയ പെണ്‍കുട്ടി വിവാഹിതയായി.

എന്നാല്‍ കല്യാണം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവുമൊത്ത് അബുദാബിയില്‍ എത്തിയ പെണ്‍കുട്ടിയെ ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി വീണ്ടും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്‌തോടെ നാട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി പ്രതിയുടെ ഭീഷണിയുടെ തുടര്‍ന്ന് പ്രതിയായ ബൈജുവിന് എതിരെ കേസ് നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കെയാണ്. തന്റെ മരണത്തിന് കാരണക്കാരന്‍ ബൈജു സുന്ദരാംഗനാണ് എന്ന് ആത്മഹത്യ കുറുപ്പെഴുതിവച്ച് 2019 ഏപ്രിലില്‍ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

വിദേശത്തായിരുന്ന പ്രതിക്കേതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി അബുദാബിയില്‍ നിന്നെത്തിയതിന് ശേഷം പൊലിസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോറന്റൈനില്‍ ആക്കിയ പ്രതിയെ കോറന്റൈന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button