Latest NewsNewsGulfOman

ഗൾഫ് രാജ്യത്ത് 109 പേർക്ക് കൂടി കോവിഡ് 19 : രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും പ്രവാസികൾ

മസ്‌ക്കറ്റ് : ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 97പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019ലെത്തി. ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിലിനിടെ അറിയിച്ചു. 1019 കൊവിഡ് ബാധിതരിൽ 636 പേര്‍ വിദേശികളും 384 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. 176 പേർക്ക് രോഗമുക്തി നേടിയെന്നും അറിയിപ്പിൽ പറയുന്നു.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി തെക്കൻ ഷർക്ക്യയിലെ ജലാൻ ബാനി ബൂ അലി വിലായത്ത് ഇന്ന് മുതൽ(വ്യാഴാഴ്ച) അടച്ചിടുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ഇന്ന്(വ്യാഴാഴ്ച) വെളുപ്പിന് നാലു മണി മുതൽ നിലവിൽ വന്നു. വിലായത്തിലെ ആശുപത്രിക്കു സമീപമുള്ള സൂക്കും പരിസരവും അടച്ചിടാനാണ് സായുധസേന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 4,103 ആയി. ഇതിൽ 3,681 പേർ ചികിത്സയിലാണ് 415 പേര്‍ സുഖം പ്രാപിച്ചു.24 മണിക്കൂറിനിടെ 1,897 പേർ രിശോധനക്ക് വിധേയമായത്. ഇതോടെ 56,381 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായത്. ഒരു സ്വദേശിയും ആറ് പ്രവാസികളും ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്.

Also read : കോവിഡ് വ്യാപനം : പ്രവാസികളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ച് ഈ ഗള്‍ഫ് രാജ്യം

പുതിയ രോഗികളില്‍ കൂടുതല്‍ പേരും പ്രവാസി തൊഴിലാളികളാണ്.. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ അധികൃതരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമുണ്ട്. സ്വദേശികളും ഇവരില്‍ ഉൾപ്പെടുന്നു. രോഗബാധിതര്‍ പൂര്‍ണമായും ഐസലേഷനിലാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്ന നടപടികളും ശക്തമാക്കിയതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

119 പേര്‍ക്ക് കൂടി കുവൈറ്റിൽ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 75 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 1524ആയി. അതോടൊപ്പം കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയി. 32 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പത്തൊമ്പത് പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് രോഗം. പത്തൊമ്പത് പേർ കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു കൊവിഡ് രോഗം. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. പുതിയ രോഗികളിൽ അറുപത്തെട്ട് ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിലായിരുന്നവരാണ്. ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ പതിമൂന്ന് പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

ബഹ്റൈനില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും മലയാളികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1001 ആയി. പുതുതായി 143 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായിരോഗം സ്ഥിരീകരിച്ചവരില്‍ 128 പേരും മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളാണ്. ഇവരെയെല്ലാം പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ബഹ്റൈനിലിതുവരെ 72647 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതില്‍ കണ്ടെത്തിയ 1001 രോഗികളില്‍ 3 പേര്‍ മാത്രമാണിപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരെല്ലാം രോഗപ്രതിരോധ ശേഷി നേടുമെന്ന പ്രതീക്ഷയിലാണ്. ഏഴു പേരാണ് മരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇതിനകം 663 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button