Latest NewsKeralaNews

ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്‌തവുമായി ഉമ്മൻചാണ്ടി; നാട്ടിലെത്തിയത് 43 വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഡല്‍ഹിയിൽ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ നാല്‍പ്പത്തിമൂന്ന് വിദ്യാർത്ഥികളാണ് സഹായത്തിനായി ഉമ്മൻ ചാണ്ടിയെ വിളിച്ചത്. ഇറ്റലിയില്‍ നിന്നും മാര്‍ച്ച്‌ പതിനാലിനെത്തിയ ഇവർ 28 ദിവസം സൈനിക ക്യാമ്പിൽ നിരീക്ഷണത്തിലായിരുന്നു.

Read also: ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ ചീഞ്ഞഴുകുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ വിശന്ന വയറുമായി ജീവിക്കുകയാണ്; അടിയന്തരമായി റേഷൻ കാർഡുകൾ നൽകണമെന്ന് രാഹുൽ ഗാന്ധി

നിരീക്ഷണ കാലാവധി പൂര്‍ത്തിയായെങ്കിലും കേരളത്തിലെക്ക് വരാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്തതിനാൽ ഉമ്മൻ ചാണ്ടിയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇടപെട്ട് സംസ്ഥാനങ്ങള്‍ കടക്കാനുള്ള പ്രത്യേക പാസും അടിയന്തരാവശ്യത്തിനുള്ള ഭക്ഷണവും ലഭ്യമാക്കി. രണ്ടു വാഹനങ്ങളിലായാണ് ഇവർ കേരളത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button