Latest NewsNewsInternational

ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണയെന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന് : ചൈനയ്ക്കെതിരെ തിരിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍

ബെയ്ജിംഗ് : ലോകരാഷ്ട്രങ്ങളില്‍ മരണം വിതയ്ക്കുന്ന കൊറോണയെന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന്, ചൈനയ്‌ക്കെതിരെ തിരിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍. കൊറോണവൈറസ് വന്നത് ചൈനയിലെ ലാബില്‍ നിന്നാണെന്ന് ആരോപിച്ച് അമേരിക്ക വീണ്ടും രംഗത്ത് എത്തി. . പ്രസിഡന്റ് ട്രംപും അമേരിക്കന്‍ മാധ്യമങ്ങളുമെല്ലാം ലഭ്യമായ, സ്ഥിരീകരിക്കാത്ത തെളിവുകള്‍ നിരത്തിയാണ് കൊറോണവൈറസിന് പിന്നില്‍ ചൈനയാണെന്ന് ആരോപിക്കുന്നത്. കോവിഡ് -19 മഹാമാരിയുടെ ഉത്ഭവം ചൈനയിലെ ഒരു ലാബില്‍ നിന്നാകാമെന്ന വസ്തുത നിരാകരിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു

Read Also : മറ്റ് രാഷ്ട്രങ്ങള്‍ മരണനിരക്ക് പുറത്തുവിടുന്നത് വളരെ കുറച്ചുമാത്രം : കോവിഡ് മരണത്തില്‍ യുഎസ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങിനെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ബുധനാഴ്ചത്തെ വൈറ്റ് ഹൗസ് ബ്രീഫിങ്ങില്‍ ട്രംപ് പറഞ്ഞത് വുഹാന്‍ നഗരത്തിലെ ഒരു വൈറോളജി ലാബില്‍ നിന്നാണ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നേരത്തെ തന്നെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ് സന്ദര്‍ശിച്ചതായും അന്ന് തന്നെ ലാക്‌സ് സേഫ്റ്റി പ്രോട്ടോക്കോളുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും പറയുന്നു. വുഹാനിലെ ഈ ലാബില്‍ നിന്നല്ലെങ്കില്‍ മറ്റൊരു ലാബ് ആണോ എന്നതിനെക്കുറിച്ച് യുഎസ് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തന്നെ വിവധി വഴികളാണ് യുഎസ് നടത്തുന്നത്. എന്നാല്‍, ഈ ആരോപണം തെളിയിക്കാനുള്ള നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ യുഎസിന് ഇനിയും കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button