Latest NewsKeralaNews

കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്; കോണ്‍ഗ്രസിന്റെ യുവനേതാക്കളെ വിമർശിച്ച് ബെന്ന്യാമിന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച് രംഗത്തെത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ എഴുത്തുകാരന്‍ ബെന്ന്യാമിന്‍. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, കെ ശബരിനാഥന്‍, ഷാഫി പറമ്പിൽ ടി സിദ്ദിഖ് എന്നിവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബെന്ന്യാമിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്…’ എന്നാണ് ബെന്ന്യാമന്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Read also: 25 ലക്ഷം രൂപ കോഴ: കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

‘ യ്യോ… അപ്പോ നാളെമുതല്‍ആറുമണിത്തള്ള് ഇല്ലേ? ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’ എന്നായിരുന്നു വിടി ബൽറാമിന്റെ കുറിപ്പ്. ‘നാളെ വൈകുന്നേരം 6pm മുതല്‍ കട മുടക്കം’ എന്നാണ് കെ എസ് ശബരിനാഥന്റെ പരിഹാസം. ഷാഫി പറമ്പിലിന്റെ കുറിപ്പ് ‘ഇങ്ങനെയൊക്കെ ചെയ്യാവോ? നാളേം തമ്മില്‍ കാണേണ്ട? ഇല്ലത്രെ… നാളെമുതല്‍ ഇല്ലത്രേ…’ ഇങ്ങനെ ആയിരുന്നു. ‘അറിഞ്ഞില്ലേ ആറുമണി തള്ള് നിര്‍ത്തി. എന്നാലും എന്റെ ഷാജീ…’ എന്നായിരുന്നു ടി സിദ്ദിഖിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button