KeralaLatest NewsNews

സ്പ്രിഗ്ളർ വിവാദങ്ങൾക്ക് പുറകെ പോവാനില്ല; കമ്പനിയുമായുള്ള ഇടപാടിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം;- മന്ത്രി എ കെ ബാലൻ

കൊച്ചി: സ്പ്രിഗ്ളർ വിവാദങ്ങൾക്ക് പുറകെ പോവാനില്ലെന്നും കമ്പനിയുമായുള്ള ഇടപാടിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും സാംസ്കാരിക മന്ത്രി എകെ ബാലൻ. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നതെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

സ്പ്രിഗ്ളർ കമ്പനിയുമായുള്ള ഇടപാട് മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനിച്ചതല്ല. കമ്പനി അവരുടെ സാങ്കേതിക വിദ്യ സർക്കാരിന് സംഭാവന ചെയ്യുകയാണ് ചെയ്തത്. 2001 -2006 കാലഘട്ടത്തിൽ എഡിബിയിൽ നിന്ന് ഉമ്മൻ ചാണ്ടി സർക്കാർ 1500 കോടി രൂപ വാങ്ങിയതിന് കണക്കുണ്ടോയെന്നും ബാലൻ ചോദിച്ചു.

ALSO READ: കോവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന; തിരുത്തിയതിന് ശേഷം വുഹാനിലെ മരണ സംഖ്യയിൽ വൻ വർദ്ധനവ്

അതേസമയം, സ്പ്രിന്‍ക്​ളര്‍ കരാര്‍ ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആക്ഷേപം ഉന്നയിച്ച സമയത്ത് സര്‍ക്കാരില്‍ ഒരു ഫയല്‍ പോലുമില്ല. ഇപ്പോൾ ഫയലുണ്ടാകുമൊന്ന് അറിയില്ല. കരാര്‍ രേഖ സൈറ്റില്‍ നിന്ന് കമ്പനി തന്നെ പിന്‍വലിച്ചുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button