Latest NewsIndiaOmanGulf

കൊവിഡിന്റെ പേരില്‍ കമ്പനികള്‍ക്ക് വെറുതെ ശമ്പളം വെട്ടിക്കുറയ്ക്കാനാകില്ല: പ്രവാസികള്‍ക്ക് ആശ്വാസം

സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തില്‍ കുറവ് വരുത്തിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്.

കൊവിഡിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് വെറുതെ കുറയ്ക്കാന്‍ കഴിയില്ലെന്ന് ഒമാന്‍. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി വ്യക്തമാക്കി. തൊഴിലാളികളുമായി ധാരണയില്‍ എത്തിയ ശേഷം മാത്രമേ ശമ്പളം കുറക്കാന്‍ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തില്‍ കുറവ് വരുത്തിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്.

ഇവര്‍ ഇങ്ങനെ കുറവ് വരുത്തിയ പണം തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്.നിലവിലെ സാഹചര്യങ്ങള്‍ സ്ഥാപനത്തിെന്റ പ്രവര്‍ത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ് ഹാജരാക്കേണ്ടത്. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയ ശമ്പളം കുറക്കുന്നതടക്കം നടപടികള്‍ ഇതിന് ശേഷം മാത്രമേ കൈകൊള്ളാന്‍ പാടുള്ളൂവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ്‌ കേസുകളില്‍ നേരിയ കുറവ്‌

വേതനം കുറക്കുന്നതടക്കം നടപടികള്‍ കൈകൊള്ളുന്നതിന് മുമ്പ് സാധ്യമായ എല്ലാ പരിഹാര മാര്‍ഗങ്ങളും തേടണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധിയിലുള്ള കമ്പനികള്‍ക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്പളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button