Latest NewsKeralaNews

ലോക്ക്ഡൗണ്‍; സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറങ്ങി. സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള ഉത്തരവ് ആണ് പുറത്തിറങ്ങിയത്. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകളാക്കിയിട്ടുള്ളത്. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്ന് വരെ പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകും.

Read also: കെ.എം.ഷാജി വിവാദമുണ്ടാക്കിയതു വിജിലന്‍സ് നടപടി മുന്നില്‍ക്കണ്ടെന്ന് പരാതിക്കാരൻ; ലീഗ് യോഗങ്ങളിൽ ഉന്നയിക്കപ്പെട്ട പരാതികളുടെ പകര്‍പ്പുണ്ടെന്നും വെളിപ്പെടുത്തൽ

ഓറഞ്ച് എയില്‍ വരുന്നത് പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ മൂന്ന് ജില്ലകളാണ്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 ന് ശേഷം ഭാഗികനിയന്ത്രണം തുടരും. തിരുവനന്തപുരം,​ ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബിയില്‍ വരുന്നത്. ഇവിടെ ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകും.ഗ്രീന്‍ സോണിലുള്ള കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ 20ന് ശേഷം നിയന്ത്രണം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button