Latest NewsKeralaIndia

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിദ്യാർത്ഥിനിക്കും അവിടെ നിന്നും വന്ന കച്ചവടക്കാരനുമെതിരേ കേസ്‌

രീക്ഷ കഴിഞ്ഞതോടെ തന്നെ ഹോസ്‌റ്റലിലെ എല്ലാ കുട്ടികളും നാട്ടിലേക്ക്‌ പോയതോടെ കുട്ടി തനിച്ചാകുമെന്ന അവസ്‌ഥയായി.

മലപ്പുറം: ലോക്ക്‌ ഡൗണ്‍ ലംഘിച്ച്‌ തമിഴ്‌നാട്ടില്‍നിന്ന്‌ നാട്ടിലെത്തിയ വിദ്യാര്‍ഥിനിക്കും കച്ചവടക്കാരനുമെതിരെ പോലീസ്‌ കേസെടുത്തു. എടപ്പാള്‍ തുയ്യം സ്വദേശിയായ 20 വയസുകാരിയായ വിദ്യാര്‍ഥിനിയാണ്‌ ഹോസ്‌റ്റലില്‍ തനിച്ചായതിനെത്തുടര്‍ന്ന്‌ കാറിലും ആംബുലന്‍സിലുമായി നാട്ടിലെത്തിയത്‌. പരീക്ഷ കഴിഞ്ഞതോടെ തന്നെ ഹോസ്‌റ്റലിലെ എല്ലാ കുട്ടികളും നാട്ടിലേക്ക്‌ പോയതോടെ കുട്ടി തനിച്ചാകുമെന്ന അവസ്‌ഥയായി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിക്കുമെന്നു സൂചന ; 15 ദിവസത്തെ മാത്രം നല്‍കാന്‍ ആലോചന

തുടര്‍ന്ന്‌ പിതാവ്‌ ആംബുലന്‍സുമായി പോയി കുട്ടിയെ കൊണ്ടുവരികയായിരുന്നു. വീട്ടിലെത്തി വിദ്യാര്‍ഥിനിയും പിതാവും നിരീക്ഷണത്തിലായി. തുടർന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ വിവരമനുസരിച്ചാണ്‌ പൊന്നാനി പോലീസ്‌ കേസെടുത്തത്‌. സമാന സംഭവത്തിൽ കച്ചവടക്കാരനെതിരെയും കേസെടുത്തു. അയിലക്കാട്‌ സ്വദേശിയായ വ്യാപാരി പച്ചക്കറി വാഹനങ്ങളിലും മറ്റും മാറി മാറിക്കയറി വന്നാണ്‌ നാട്ടിലെത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button