KeralaLatest NewsIndia

ഭര്‍ത്താവ് നിരപരാധി, സംഭവം നടന്ന ദിവസം ഭർത്താവ് സ്‌കൂളിൽ ഇല്ല, സമഗ്ര അന്വേഷണം വേണം : പാലത്തായി പീഡനക്കേസിലെ പ്രതിയുടെ ഭാര്യ ഡി ജി പിക്ക് പരാതി നല്‍കി

തലശേരി: പോക്‌സോ കേസില്‍ അറസ്റ്റിലായ ബി ജെ പി നേതാവിന്റെ ഭാര്യ കേസിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. പാനൂര്‍ പാലത്തായിയിലെ പത്തു വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും, കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണ്ടി പ്രതി പത്മരാജന്റെ ഭാര്യ വി വി ജീജയാണ് വെള്ളിയാഴ്ച രാവിലെ ഡി ജി പിക്ക് പരാതി നല്‍കിയത്.

സംഭവത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ഇവർ പറയുന്നു. പീഡനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവ് സ്‌കൂളില്‍ ഇല്ല, അതു മൊബൈല്‍ ഫോണിന്റെ ലോക്കേഷന്‍ അടക്കം പരിശോധിച്ചാല്‍ തെളിയുകയും ചെയ്യും.അതുപോലെ ക്ലാസ് മുറിയില്‍ നിന്നും രണ്ടര മീറ്റര്‍ മാറിയുള്ള ശുചിമുറിയില്‍ നിന്നാണ് പീഡിപ്പിച്ചതെന്ന വാദം ബാലിശമാണെന്ന് ആര്‍ക്കും ബോധ്യമാകുമെന്നും പരാതിയിലുണ്ട്. അതിനാല്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യം പുറത്തു വരികയുള്ളൂ.

രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ആൾക്കൂട്ട മർദ്ദനം: മൂന്ന് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി : തടയാൻ ശ്രമിച്ച പോലീസുകാർക്ക് പരിക്ക്

അതിനു പുറമെ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുവെന്നതിനാല്‍ ആ ഫോണ്‍ പരിശോധിക്കേണ്ടതാണ്. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സത്യം പുറത്തു വരികയുള്ളൂ. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും, നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും ജീജ പരാതിയില്‍ വ്യക്തമാക്കി.

നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ഡിജിപിക്ക് മുന്നില്‍ അപേക്ഷയായി ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച്‌ വാര്‍ത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും, പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.ഇവരോടൊപ്പം അഭിഭാഷകനും ബി ജെ പി നേതാക്കളുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button