Latest NewsKeralaNews

കേരളത്തില്‍ മറ്റൊരു അമിത് ഷാ വേണ്ട; സു​രേ​ന്ദ്ര​ന് തെ​റ്റി​യി​ട്ടി​ല്ല; വിമർശനവുമായി ഷാഫി പറമ്പിൽ

തി​രു​വ​ന​ന്ത​പു​രം: കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത സംസ്ഥാന സര്‍ക്കാരിന്റെ ന​ട​പ​ടിക്കെതിരെ ഷാ​ഫി പറമ്പിൽ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് ഷാഫിയുടെ പ്രതികരണം. സു​രേ​ന്ദ്ര​ന് തെ​റ്റി​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ അ​മി​ത് ഷാ​യെ ത​ന്നെ​യാ​ണ​യാ​ള്‍ പി​ന്തു​ണ​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ഇ​നി മ​റ്റൊ​രു അ​മി​ത് ഷാ ​വേ​ണ്ട. മു​ണ്ടു​ടു​ത്ത മോ​ദി​ക്കും അ​സ​ഹി​ഷ്ണു​ത​യോ​ട് ആ​സ​ക്തി​യാ​ണ്. ഏ​കാ​ധി​പ​തി​ക​ളു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​ക്കു മ​രു​ന്ന് പി​ആ​ര്‍ ഏ​ജ​ന്‍​സി​ക്ക് കു​റി​ക്കാ​ന്‍ ക​ഴി​യി​ല്ല. ത​ല്‍​ക്കാ​ല​ത്തേ​ക്ക് മ​റ​ച്ച്‌ പി​ടി​ക്കാ​നെ ക​ഴി​യൂ. അ​തി​നു​ള്ള ചി​കി​ത്സ ജ​ന​ത്തി​ന്‍റെ പ​ക്ക​ലു​ണ്ടെന്നും ഷാഫി കുറിച്ചു.

Read also: കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അപഹാസ്യം- കൊടിക്കുന്നില്‍ സുരേഷ് എം.പി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സുരേന്ദ്രന് തെറ്റിയിട്ടില്ല ..
കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത് .
കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട.
മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് .
ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല . തല്‍ക്കാലത്തേക്ക് മറച്ച്‌ പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓര്‍മ്മപെടുത്തുന്നു ‘ഇത് കേരളമാണ് ‘.

സ്‌പ്രിംഗ്‌ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം . അത് ഈ വേട്ടയാടലുകള്‍ കൊണ്ട് ഒന്നും നടക്കില്ല . ആര്‍ജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം. വിജിലന്‍സില്‍ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ. KM ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button