Latest NewsNewsIndia

ലോക്ക്ഡൗണ്‍ നീട്ടിയതോടെ മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ, വീട്ടില്‍ കുടുങ്ങി ; ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം ചെയ്തു ; പിന്നീട് സംഭവിച്ചത്

ബീഹാര്‍: കോവിഡ് വ്യാപനത്തെ തടയാനായി ലോക്ക് ഡൗണ്‍ 19 ദിവസം കൂടി കേന്ദ്രം നീട്ടിയ സാഹചര്യത്തില്‍ മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ അവരുടെ വീട്ടില്‍ കുടുങ്ങിപ്പോയതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം കഴിച്ചു. ബീഹാറില്‍ പാലിഗഞ്ചിലാണ് സംഭവം.

ലോക്ക് ഡൗണ്‍ ആകുന്നതിന് മുമ്പ് ധബിഹാറിലെ ധീരജ് കുമാര്‍ എന്നയാളുടെ ഭാര്യ ഡല്‍ഹി ബസാറിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്ത് പോയി. പിന്നീട് ഭര്‍ത്താവിന്റെ അടുത്തോട്ടുവരാന്‍ സാധിച്ചില്ല. തിരികെ വരുന്നതിന് മുമ്പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങി എത്തണമെന്ന് ധീരജ് നിര്‍ബന്ധം പിടിച്ചെങ്കിലും 21 ദിവസത്തെ ലോക്ക്ഡൗണ്‍ തീരുമ്പോള്‍ വരാമെന്ന് പറഞ്ഞ് അന്ന് പോകാം എന്ന കണക്കുകൂട്ടലിലായിരുന്നു ഇവര്‍.

എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി മേയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചതോടെ എല്ലാമ തകിടം മറിയുകയായിരുന്നു. ധീരജിന്റെ അടുത്തേക്ക് ഭാര്യക്ക് വരാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെ ഭാര്യയോടും ഭാര്യ വീട്ടുകാരോടും ദേഷ്യം വന്ന ധീരജ് മുന്‍ കാമുകിയെ വിവാഹം കഴിക്കുകയായിരുന്നു.

അതേസമയം, ഇക്കാര്യമറിഞ്ഞ ആദ്യഭാര്യ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി ധീരജിനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുത്തിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ ധീരജ് കുമാറിനെ പോലീസ് മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. സംഭവം സത്യമെന്ന് മനസിലായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ലോക്ക് ഡൗണ്‍ പല ആളുകള്‍ക്കും പല തരത്തിലുള്ള പണികളാണ് കൊടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button