Latest NewsNewsIndia

ലോക്ക് ഡൗൺ ഇളവുകൾ വരുന്നതോടെ ദേശീയ പാതകളിൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു

ന്യൂഡൽഹി: ലോക്ക് ഡൗൺ ഇളവുകൾ വരുന്നതോടെ ദേശീയ പാതകളിൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതൽ തന്നെ ടോൾ പിരിവ് തുടങ്ങുമെന്നാണ് വിവരം. എൻഎച്ച്എഐ ഇതിനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്.

അതോറിറ്റി ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് ടോൾ പിരിവ് പുനഃരാരംഭിക്കുന്നതെന്നാണ് ന്യായീകരണം. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതിന് പിറകെയാണ് ടോൾ പിരിവ് നിർത്തിവച്ചത്.

അതേസമയം കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ രാജ്യം നടപടികൾ ഊർജിതമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേർ മരിച്ചു. അതേസമയം, രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബസുകൾ അയച്ചത് വിവാദമായി.

ALSO READ: ലോക്ക് ഡൗൺ: ഖാസി മൊഹല്ലയില്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ പിടിയിൽ

അടുത്തമാസം ആദ്യ വാരം രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്. അതിന് ശേഷം കൊവിഡ് പോസിറ്റീവ് കേസുകൾ കുറയും. ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button