KeralaLatest NewsIndia

മസ്തിഷ്‌ക മരണം സംഭവിച്ച ശ്രീകുമാറിന്റെ ഹൃദയം ഇനി ജോസിന്റെ ശരീരത്തില്‍ തുടിക്കും: സര്‍ക്കാര്‍ മേഖലയില്‍ നടക്കുന്ന ആറാമത് ഹൃദയമാറ്റ ശസ്ത്രക്രിയയിലും വിജയഗാഥ രചിച്ച് കോട്ടയം മെഡിക്കൽ കോളേജ്

രോഗിയുടെ ആരോഗ്യനില തൃപ്തികരമാെണന്നും കര്‍ശനനിരീക്ഷണത്തിലാണെന്നും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു.

ഗാന്ധിനഗര്‍: മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിശ്രീകുമാറിന്റെ (50 ) ഹൃദയം ഇനി കോട്ടയം സ്വദേശി കെ.സി.ജോസിന്റെ ശരീരത്തിൾ തുടിക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് ചെന്ന് ഓപ്പറേഷന്‍ ചെയ്‌തെടുത്ത ശ്രീകുമാറിന്റെ ഹൃദയം ഇന്നലെ രാവിലെ ജോസിന്റെ ശരീരത്തില്‍ വെച്ച് ചേർക്കുകയായിരുന്നു. ആകാംക്ഷകൾക്കൊടുവിൽ കോട്ടയം മെഡിക്കല്‍ കോളേജിലെ ആറാമത് ഹൃദയമാറ്റശസ്ത്രക്രിയയും പൂര്‍ണവിജയമായി.

പുതിയ ഹൃദയവുമായി ജോസി ജീവിതത്തിലേക്ക് മെല്ലെ മടങ്ങി തുടങ്ങി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാെണന്നും കര്‍ശനനിരീക്ഷണത്തിലാണെന്നും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു.ജോസ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്യ അവയവം നിരസിക്കല്‍ സാധ്യതയും അണുബാധ സാധ്യതയും മുന്‍നിര്‍ത്തി രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയത്.രണ്ടാഴ്ച രോഗി പൂര്‍ണ നിരീക്ഷണത്തിലായിരിക്കും.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ നടക്കുന്ന ആറാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. എല്ലാം പൂര്‍ണ വിജയമായിരുന്നു. ഈ ആറ് ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടന്നത്.മസ്തിഷ്‌കമരണം സംഭവിച്ച ശ്രീകുമാറിന്റെ അവയവം ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചതോടെയാണ് ജോസിന് സ്വന്തം ജീവിതം തിരികെ ലഭിച്ചത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറായത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈകീട്ട് ആറുമണിയോടെ കി്ംസിലെത്തി വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഓപ്പറേഷനിലൂടെ ഹൃദയം പുറത്ത് എടുത്തു. അതുമായി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തി.ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തുമ്ബോള്‍ ഇവിടെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നു.

രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥ താറുമാറാകുന്നത് മുന്നില്‍ക്കണ്ട്‌, ഇടക്കാലബജറ്റിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

5.20-ന് ജോസിന്റെ ശരീരത്തില്‍ ശ്രീകുമാറിന്റെ ഹൃദയം തുന്നിച്ചേര്‍ത്തു. ആദ്യമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ യന്ത്രത്തില്‍നിന്ന് മാറ്റി ഹൃദയം തനിയെ പ്രവര്‍ത്തിപ്പിച്ചു. ജോസ് നിലവില്‍ വെന്റിലേറ്ററിലാെണങ്കിലും, ഹൃദയത്തിന്റെ പ്രവര്‍ത്തനം കൃത്യമാെണന്നും മറ്റവയവങ്ങള്‍ക്ക് തകരാറുകളില്ലെന്നാണ് പരിശോധനാഫലങ്ങള്‍ കാണിക്കുന്നതെന്നും ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു. ജോസിന്റെ മകള്‍ ജാസ്മിനോട് ആരോഗ്യവിവരങ്ങള്‍ ഡോക്ടര്‍ വിശദമാക്കി.സ്വകാര്യ തടിമില്ലിലെ തൊഴിലാളിയാണ് ജോസ്.

ഒരുവര്‍ഷം മുമ്പുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആദ്യം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഹൃദയത്തിന്റെ പ്രവത്തനം 15 ശതമാനത്തിലും താഴെയാെണന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഹൃദയമാറ്റംമാത്രമാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button