KeralaLatest NewsIndia

പേവിഷ ബാധ സ്ഥിരീകരിച്ചു: പിന്നാലെ മെഡിക്കൽ കോളേജിൽ നിന്ന് യുവാവ് കടന്നതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം, കണ്ടെത്തി പോലീസ്

കോട്ടയം: നായ കടിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ തീവ്രമായപ്പോഴാണ് യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. എന്നാൽ യുവാവിന് പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഭയന്ന ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിൽ സുഹൃത്തുക്കളും കടന്നു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഒടുവിൽ ഇന്ന് രാവിലെ കുടമാളൂരിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.

കൺട്രോൾ റൂം പോലീസ് ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അസം സ്വദേശിയായ ജീവൻ ബറുവ(39) ആണ് രക്ഷപെട്ടത്. നായയുടെ കടിയേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഉടനെ തന്നെ ഇയാളെ സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്ന് ഇറങ്ങിയോടി.

ആശുപത്രി അധികൃതർ ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. യുവാവ് രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയ ശേഷം തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button