KeralaLatest NewsNews

തൃശൂര്‍ പൂരം വേണ്ടെന്നു വെച്ചെങ്കിലും കൊടിയേറ്റം നടത്താന്‍ നീക്കവുമായി പാറമേക്കാവ് വിഭാഗം

തൃശൂര്‍: തൃശൂര്‍ പൂരം വേണ്ടെന്നു വെച്ചെങ്കിലും കൊടിയേറ്റം നടത്താന്‍ നീക്കവുമായി പാറമേക്കാവ് വിഭാഗം രംഗത്ത്. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തൂവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്തുമെന്നാണ് സൂചന.

തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങലിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. ഈ മാസം 26നാണ് കൊടിയേറ്റം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ALSO READ: വിദേശ നിക്ഷേപ ചട്ടത്തില്‍​ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിയില്‍ നന്ദിയറിയിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി

എന്നാല്‍ കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് പാറമേക്കാവിന്റെ തീരുമാനം. അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊടിയേറ്റം നടത്തും. ചടങ്ങില്‍ അഞ്ചില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കില്ല. എന്നാല്‍ കൊടിയേറ്റത്തിന് കൂടുതല്‍ ആളുകളെത്തിയാല്‍ പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നിയമനടപടി നേരിടേണ്ടി വരും. ലോക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button