KeralaLatest NewsNews

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ 15കാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ശാന്തി നഗര്‍ സ്വദേശി സ്റ്റെല്ലയുടെ മകന്‍ ആല്‍ഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ മൂന്നു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രണ്ടു പേരും നീന്തി രക്ഷപ്പെട്ടു. ഇവരാണ് സമീപത്തെ വീട്ടുകാരെ ആല്‍ഫിന്‍ കാണാതായ വിവരം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button