Latest NewsNewsInternational

കൊവിഡ് നിയന്ത്രണവിധേയമായെന്നത് ചൈനീസ് സർക്കാരിന്റെ പൊള്ളയായ വാദമോ? കൊറോേണ വീണ്ടും ചൈനയിൽ പടരുന്നതായി റിപ്പോർട്ടുകൾ

വുഹാൻ; കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊറോണയെന്ന മഹാമാരി ചൈനയിൽ സ്ഥിതി​ഗതികൾ ​ഗുരുതരമാക്കുന്നതായി സൂചനകൾ, ചൈനയില്ലെ ഹെനാന്‍ പ്രവിശ്യയില്‍ ഈ കൊലയാളി വൈറസ്, തന്റെ രണ്ടാം വരവില്‍ ആഞ്ഞടിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത്, ജിയാ കൗണ്ടിയിലെ പീപ്പിള്‍സ് ആശുപത്രിയിലെ ജീവനക്കാരിലാണ് ഇപ്പോള്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്, ലഭ്യമായ വിവരങ്ങൾ പ്രകാരം ഏപ്രില്‍ 18 ന് ചൈനയില്‍ 16 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടു എന്നാണ്,, ഇതോടെ, ഏപ്രില്‍ 18 വരെ ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 82,735 ആയി ഉയര്‍ന്നു. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 4,632 ഉം ആയിമാറി.

നിയന്ത്രണത്തിലായെന്ന് ചൈനീസ് സർക്കാർ ആശ്വസിക്കവേ കൊറോണയുടെ രണ്ടാം വരവ് അധികാരികളെ കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്,, വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഫേസ് മാസ്‌ക് ധരിക്കണമെന്നും, ശരീരോഷ്മാവ് പരിശോധിക്കണമെന്നും പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട, അതുപോലെത്തന്നെ, പുതിയതായി രോഗബാധ സ്ഥിരീകരിച്ച ജിയോ കൗണ്ടിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളും കര്‍ഷകരുടെ ചന്തകളും ഒഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഒക്കെയും അടച്ചുപൂട്ടിയിട്ടുമുണ്ട് ,ചൈന വിറങ്ങലിച്ച് നിന്ന കൊറോണയെന്ന പകര്‍ച്ചവ്യാധി നിയന്ത്രണാധീനമാക്കി എന്ന ഭരണകൂടത്തിന്റെ അവകാശവാദം പൊള്ളയായിരുന്നു എന്നാണ് ഇപ്പോള്‍ മിക്ക ചൈനാക്കാരും പറയുന്നത്.

ഇത്തരത്തിൽ ഇനിയൊരു വന്‍ രോഗബാധകൂടി താങ്ങാനുള്ള ശക്തി ചൈനക്കില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്, അത്തരത്തില്‍ ഒന്നുണ്ടായാല്‍ അത് ചൈനയെ സാമൂഹികമായും സാമ്പത്തികമായും തകര്‍ക്കുമെന്നും ഉള്ള കണക്കുകൂട്ടലുകളും തിരിച്ചറിയലുകളും അവരെ കൂടുതൽ നിയന്ത്രണങ്ങളിലേക്കും അവബോധത്തിനും വഴി മാറ്റിയിട്ടുണ്ട്, കൂടാതെ ബീജിംഗിലെ ഒരുന്‍ സെന്‍ട്രല്‍ ഡിസ്ട്രിക്‌ട്, അതീവ ഗുരുതരമായ രോഗബാധക്ക് ഏറ്റവും സാധ്യതയേറിയ പ്രദേശമാണെന്ന റിപ്പോര്‍ട്ടുകള്‍ ചൈനീസ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button