Latest NewsNewsInternational

കോവിഡ്; ചൈനയ്ക്കെതിരെ 12 ലക്ഷം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജര്‍മ്മനി

ന്യൂയോര്‍ക്ക്: കോവിഡ് വൈറസിന്റെ വിവരങ്ങളും വുഹാനിലെ യഥാര്‍ത്ഥ അവസ്ഥയും മറച്ചുവച്ച ചൈനയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജര്‍മ്മനി രംഗത്ത്. കോവിഡ് 19 മൂലം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി 149 ബില്യണ്‍ യൂറോ (ഇന്ത്യന്‍ 12 ലക്ഷം കോടി രൂപ)​ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഇന്ന് ചൈനയ്ക്ക് വിശദമായ ബില്‍ അയച്ചു. ഇത് ആദ്യഘട്ട ഏകദേശ വിലയിരുത്തലാണെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം വീണ്ടും സമര്‍പ്പിക്കുമെന്നും ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Read also: ബം​ഗാ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്കായി കേ​ന്ദ്ര സംഘം എത്തിയതിനെതിരെ മ​മ​ത ബാനർജി

കോവിഡ് വൈറസ് അതീവ അപകടകാരിയാണെന്ന സത്യം ചൈനീസ് സര്‍ക്കാരും ശാസ്ത്രജ്ഞരും വളരെ മുന്‍പ് തന്നെ അറിഞ്ഞിരുന്നിട്ടും അത് ലോകത്തിൽ നിന്നും ഒളിപ്പിച്ചു വെച്ചുവെന്നാണ് ജർമ്മനി ആരോപിക്കുന്നത്. മറ്റുരാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവര്‍ വുഹാനിലെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. സത്യം വെളിപ്പെടുത്തുന്നത് നിങ്ങളുടെ രാജ്യത്തിന് അപമാനകരമാകുമെന്ന് കരുതി. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള നഷ്ടത്തിന് ചൈന ഉത്തരവാദിയാണെന്നാണ് ജർമ്മനി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button