Latest NewsNewsIndia

ബം​ഗാ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്കായി കേ​ന്ദ്ര സംഘം എത്തിയതിനെതിരെ മ​മ​ത ബാനർജി

കൊൽക്കത്ത: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ണ്ടാ​യോ എ​ന്ന പ​രി​ശോ​ധി​ക്കാ​ന്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കേ​ന്ദ്ര സം​ഘ​ത്തെ അ​യ​ച്ചതിനെതിരെ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള എ​ന്ത് നി​ര്‍​ദേ​ശ​ങ്ങ​ളും കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. കേ​ന്ദ്ര സം​ഘ​ങ്ങ​ളെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​ത്രം അ​യ​യ്ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. തൃ​പ്തി​ക​ര​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​പ​ക്ഷം കേ​ന്ദ്ര സം​ഘ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് അവർ ആവശ്യപ്പെട്ടു.

Read also: എന്താണുണ്ടായതെന്ന് ചരിത്രം തീരുമാനിക്കട്ടെ; എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പിണറായി വിജയൻ

കേ​ന്ദ്ര സം​ഘം എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ച്ച​ക്ക് ഒ​ന്നി​ന് ആണ് എന്നോട് സംസാരിച്ചത്. എന്നാൽ രാ​വി​ലെ 10.10 ന് ​ത​ന്നെ കൊ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​വ​ര്‍ ഇ​റ​ങ്ങി​യി​രു​ന്നു. കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് എ​ത്തു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ര്‍ മുൻപ് അ​വ​ര്‍ എ​ത്തിയെന്നും മമത ആരോപിച്ചു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം ഉ​ണ്ടാ​യെ​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ലെ ചി​ല ജി​ല്ല​ക​ളി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടും മ​മ​ത ത​ള്ളി​ക്ക​ള​ഞ്ഞു. ഇതെല്ലാം ചി​ല​രു​ടെ ഭാ​വ​നാ സൃ​ഷ്ടി​യാണെന്നായിരുന്നു അവരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button