Latest NewsNews

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം വീണ്ടും നേട്ടത്തിൽ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം വീണ്ടും ഉണര്‍വിന്റെ പാതയില്‍. ഏപ്രില്‍ പത്തിന് സമാപിച്ച വാരത്തില്‍ 181.5 കോടി ഡോളര്‍ ഉയര്‍ന്ന് ശേഖരം 47,647.50 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. തൊട്ടുമുമ്ബത്തെ ആഴ്‌ചയില്‍ 90.2 കോടി ഡോളറിന്റെ ഇടിവ് നേരിട്ടിരുന്നു. അതിനു മുമ്ബത്തെ ആഴ്‌ചയില്‍ 565 കോടി ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഈ ഇടിവ്.

മാര്‍‌ച്ച്‌ 31ന് സമാപിച്ച 2019-20 സമ്ബദ് വര്‍ഷത്തില്‍ 6,160 കോടി ഡോളറിന്റെ വര്‍ദ്ധനയുമുണ്ടായി. ഈമാസം ഇതുവരെ ശേഖരത്തിലുണ്ടായ വര്‍ദ്ധന 620 കോടി ഡോളറാണ്. കഴിഞ്ഞ മാര്‍ച്ച്‌ ആറിന് കുറിച്ച 48,723 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ സര്‍വകാല റെക്കാഡ് ഉയരം. തുടര്‍ന്നിങ്ങോട്ട്, ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് വിദേശ നാണയ ശേഖരം കുറയാനിടയാക്കിയത്. രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക്, വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരായി.

ALSO READ: കോവിഡ് പ്രതിരോധം: ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെ അഭിനന്ദിച്ച്‌ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയും വിദേശ നാണയ ശേഖരത്തിലുണ്ട്. ഏപ്രില്‍ 10ന് അവസാനിച്ച ആഴ്‌ചയില്‍ വിദേശനാണയ ആസ്‌തി 122.20 കോടി ഡോളര്‍ വര്‍ദ്ധിച്ച്‌ 44,033.80 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 58.60 കോടി ഡോളര്‍ ഉയര്‍ന്ന് 3,113.60 കോടി ഡോളറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button