Latest NewsUSANews

കോവിഡ് പ്രതിരോധം: ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെ അഭിനന്ദിച്ച്‌ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെ ഡോണള്‍ഡ് ട്രംപ് അഭനന്ദിച്ചു.

ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ട്രംപിന്‍റെ രാഷ്ട്രീയം മറന്നുള്ള നടപടി. മിഷിഗണിലെയും ന്യൂയോര്‍ക്കിലെയും ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരെയാണ് ട്രംപ് അഭിന്ദിച്ചത്.

ALSO READ: സരസ്വതി ദേവി പ്രീതി ലഭിക്കാൻ ഈ ശ്ലോകം ജപിക്കാം

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചെന്‍ വൈറ്റ്നര്‍ എന്നിവെരയാണ് ട്രംപ് പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button