KeralaLatest NewsNews

കേന്ദ്രം കടുപ്പിച്ചു : ഇളവുകള്‍ തിരുത്തി കേരളം

തിരുവനന്തപുരം • ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പിന്നാലെ ഇളവുകളില്‍ തിരുത്ത് വരുത്തി കേരളം.

തിരുത്ത് പ്രകാരം ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി പിന്‍വലിച്ചു. പാഴ്സലുകള്‍ തുടര്‍ന്നും നല്‍കാം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയും പിന്‍വലിച്ചു. മോട്ടോര്‍ ബൈക്കില്‍  രണ്ട് പേരെ സഞ്ചരിക്കാനും അനുവദിക്കില്ല.

കേന്ദ്രം നിലപാട് കടുപ്പിച്ചതോടെയാണ് തിരുത്ത് വരുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. അതേസമയം, മറ്റു ഇളവുകള്‍ തുടരും.

കേ​ര​ളം ഏ​പ്രി​ല്‍ 15ന് ​പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശം തെ​റ്റി​ച്ചെ​ന്നാ​ണ് കേന്ദ്രത്തിന്റെ ആരോപണം. കേ​ര​ള​ത്തി​ല്‍ ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നല്‍കിയത് ഗുരുതര ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ത്ത​യ​ച്ചി​രു​ന്നു. പു​സ്ത​ക​ശാ​ല​ക​ളും വ​ര്‍​ക്ക്ഷോ​പ്പു​ക​ളും തു​റ​ന്ന​തും തെ​റ്റാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

കാ​റി​ല്‍ ര​ണ്ട് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ച്ച​ത് തെ​റ്റാ​ണെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ചേ​ര്‍​ത്തു​വെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button