KeralaLatest NewsNews

ലോ​ക്ഡൗ​ണ്‍ ലം​ഘനം : ബൈ​ക്ക് പോ​ലീ​സ്​ പി​ടി​ച്ചെ​ടുത്തു , മ​നം​നൊ​ന്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്ര​മി​ച്ച യു​വാവിന് ദാരുണാന്ത്യം

ഇടുക്കി : ലോ​ക്ഡൗ​ണ്‍ ലം​ഘനത്തെ തുടർന്ന് റോഡിലിറക്കിയ ബൈക്ക് പോ​ലീ​സ്​ പി​ടി​ച്ചെ​ടുത്തതിൽ മ​നം​നൊ​ന്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്ര​മി​ച്ച യു​വാവിന് ദാരുണാന്ത്യം. ഇടുക്കി ചി​ന്ന​ക്ക​നാ​ല്‍ സൂ​ര്യ​നെ​ല്ലി ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ആ​റു​മു​റി ല​യ​ത്തി​ല്‍ പ​രേ​ത​നാ​യ വി​ജ​യ​കു​മാ​റി​​െന്‍റ മ​ക​ന്‍ വി​ജ​യ​പ്ര​കാ​ശാ​ണ്​ (23) തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ  ആ​റി​ന്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മരിച്ചത്.

Also read : കോവിഡ്; ചൈനയ്ക്കെതിരെ 12 ലക്ഷം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജര്‍മ്മനി

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ചി​ന്ന​ക്ക​നാ​ലി​ല്‍ ‌ ആയിരുന്നു സംഭവം. ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് ‌ ശാ​ന്ത​ന്‍​പാ​റ പോലീസ് കേ​സെ​ടു​ക്കു​ക​യും ബൈ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ശേഷം വീ​ടി​ന് സ​മീ​പം ന​ടു​റോ​ഡി​ല്‍ വെ​ച്ച് വി​ജ​യ​പ്ര​കാ​ശ്. പെട്രോൾ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി. തുടർന്ന് ഇയാളെ ആശുപത്രിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ക​ഴി​ഞ്ഞ 29 നും ​ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന്​ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ്​ എ​ടു​ത്തി​രുന്നു.പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യിട്ടും കാര്യമായി എടുത്തില്ല. ഒ​രു​വ​ര്‍​ഷം മുൻപ് ​ വാ​ങ്ങി​യ ബൈ​ക്ക് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രുന്നില്ലെന്നും . ഇ​തും ബൈ​ക്ക് പി​ടി​ച്ചെ​ടു​ക്കാ​ന്‍ കാ​ര​ണ​മായെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button