Latest NewsNewsInternational

ആശ്വാസത്തോടെ കുട്ടികൾ; നീണ്ട 6 ആഴ്ച്ചകൾക്ക് ശേഷം ഉപാധികളോടെ പുറത്തിറങ്ങാൻ അവസരമൊരുങ്ങുന്നു

പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ചയ്ക്ക് സമയമായില്ലെന്നാണ് പെഡ്രോ സാഞ്ചസ്

ബാർസിലോണ; ലോകമെങ്ങും നേരിടുന്ന കൊറോറ ഭീതികാരണം ലോക്ക് ഡൗണിലായ സ്പെയിനിലെ കുട്ടികൾക്ക് പുറത്തിറങ്ങാൻ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തിൽ പുറത്തിറങ്ങാന്‍ സ്പെയിനിലെ കുട്ടികള്‍ക്ക് അവസരമൊരുങ്ങുന്നത്.

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്‍റെ വ്യാപനം മൂലം മാര്‍ച്ച് 14 മുതല്‍ സ്പെയിനില്‍ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു,,എന്നാൽ ഏപ്രില്‍ ഇരുപത്തിയേഴ് മുതല്‍ ഈ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് വിശദമാക്കിയിരിക്കുന്നത്.

ഏറാ നാളായി തുടരുന്ന ലോക്ക്ഡൗണിൽ കുട്ടികള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവസരമൊരുങ്ങുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന,, കഴിഞ്ഞ ദിവസം ബാര്‍സിലോണയുടെ മേയറായ അഡ കോളോ കുട്ടികള്‍ക്ക് പുറത്തിറങ്ങാനുള്ള കര്‍ശന വിലക്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു,, കുഞ്ഞു ഹീറോകള്‍ക്ക് മതിലില്‍ കയറാന്‍ അവസരമൊരുങ്ങുന്നുവെന്നാണ് സ്പെയിനിലെ പ്രതിപക്ഷ നേതാവ് പാബ്ലോ കാസഡോ കുട്ടികള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള തീരുമാനത്തോട് പ്രതികരിച്ചത്.

കൊവിഡ്മ 19 നിമിത്തം 20000ല്‍ അധികം ആളുകളാണ് സ്പെയിനില്‍ മരിച്ചത്,, കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയെങ്കിലും പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ചയ്ക്ക് സമയമായില്ലെന്നാണ് പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

shortlink

Post Your Comments


Back to top button