Latest NewsNewsIndia

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമായി സൗജന്യ പാചകവാതക വിതരണത്തോടൊപ്പം മരുന്നുകളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു

വയനാട്: ലോക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി. സൗജന്യ പാചകവാതക വിതരണത്തോടൊപ്പം മരുന്നുകളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ആദിവാസി കോളനികളിലും മറ്റും സൗജന്യ ഗ്യാസ് കണക്ഷനായ ഉജ്ജ്വലയ്ക്ക് ഒപ്പം ഈ സൗജന്യ സേവനം വലിയ അനുഗ്രഹമാകുകയാണ്. വയനാട്ടിലെ ഉജ്ജ്വല കണക്ഷന്‍ ബുക്കിംഗുകള്‍ വര്‍ദ്ധിച്ചു വരുന്നതായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ 18,000 ഉജ്ജ്വല കണക്ഷനുകളാണ് വയനാട് ജില്ലയില്‍ ഉള്ളത്. ഇതുവരെ ഇതില്‍ 40 ശതമാനം ഗുണഭോക്താക്കളാണ് പുതിയ സൗജന്യം അനുസരിച്ച് ഏപ്രില്‍ മാസത്തെ സജന്യ സിലിണ്ടര്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഏപ്രില്‍ മൂന്നാം തീയതി മുതലാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ സൗജന്യ കണക്ഷനുള്ള പണം എത്തിത്തുടങ്ങിയത്.

അഞ്ച് ദിവസം മുമ്പ് വരെ 10 ശതമാനം ആളുകളേ പാചകവാതകം ബുക്ക് ചെയ്തിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബുക്കിംഗ് കൂടുകയും നിലവില്‍ അത് 40 ശതമാനം ആകുകയും ചെയ്തതായി അധികൃതര്‍ പറയുന്നു.

shortlink

Post Your Comments


Back to top button