Latest NewsIndiaNews

മോദിയാണോ ഗെലോട്ടാണോ ഭേദം; മോദിയാണ് ഭേദമെങ്കില്‍ വീടുകളില്‍ പോയി വിളക്ക് കത്തിക്കണം; വിവാദമായി കോൺഗ്രസ് എംഎൽഎയുടെ വീഡിയോ

ജയ്‌പൂർ: റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെ ‘മോദിയാണോ ഗെലോട്ടാണോ ഭേദം’ എന്ന് ചോദിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എയുടെ വീഡിയോ വിവാദത്തില്‍. ചിറ്റോര്‍ഗര്‍ഹ് ജില്ലയിലെ ബേഗണ്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രാജേന്ദ്ര സിംഗ് ബിദൂരിയാണ് വീഡിയോയിൽ വിവാദപ്രസ്‌താവന നടത്തിയത്. ജനങ്ങളെ താന്‍ വിശപ്പോടെ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്നും മോദിയാണ് ഭേദമെങ്കില്‍ വീടുകളില്‍ പോയി വിളക്ക് കത്തിക്കണമെന്നും ഇദ്ദേഹം പറയുന്നുണ്ട്.

Read also: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിർമ്മാണം അവസാനഘട്ടത്തിൽ; പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കുമെന്നും ഇന്ത്യൻ കമ്പനി

‘ഞാന്‍ നിങ്ങളെ വിശപ്പോടെ കിടന്നുറങ്ങാന്‍ അനുവദിക്കില്ല. ആരാണ് ഭേദം? മോദിയോ അശോക് ഗെലോട്ടോ? ആരാണ് ഭേദമെന്ന് പറ. എന്താ നിങ്ങള്‍ പറഞ്ഞത്? മോദിയോ? എങ്കില്‍ പോയി വിളക്ക് കത്തിക്ക്.’ ഇത് കേട്ട് കൂടെയുള്ളവർ ചിരിക്കുന്നുമുണ്ട്. അതേസമയം തന്റെ പേരിലുള്ള വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ ഉയര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button