Latest NewsNewsIndia

രാഷ്ട്രപതി ഭവനിലും കോവിഡ് സ്ഥിരീകരിച്ചു; രാഷ്ട്രപതി ഭവനിലെ നിരവധി കുടുംബാംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലും കോവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ മുൻ കരുതൽ നടപടിയുടെ ഭാഗമായി സ്വയം നിരീക്ഷണത്തിലാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. 559 പേർക്കാണ് ജീവൻ നഷ്ടമായത്. 2,842 പേർ രോഗമുക്തി നേടി.

ALSO READ: ഉത്തര കൊറിയൻ രാഷ്ട്ര തലവൻ കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ

ഡൽഹിയിലും മധ്യപ്രദേശിലും എഴുപതിൽ അധികം പേർക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button