Latest NewsNewsGulfOman

കോവിഡ് പ്രതിരോധം : നിയമവിരുദ്ധമായി ജോലി ചെയ്ത പ്രവാസികള്‍ പിടിയിൽ

മസ്‌ക്കറ്റ് : നിയമവിരുദ്ധമായി ജോലി ചെയ്ത പ്രവാസികള്‍ ഒമാനിൽ പിടിയിൽ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലിയില്‍ സുപ്രീംകമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച പ്രവാസി തയ്യൽക്കാരാണ് നഗരസഭ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

പ്രവാസി തയ്യൽക്കാർ ഒരു വീട്ടിൽ ജാലൻ ബാനി ബു അലി നഗരസഭയുടെ പരിശോധക സംഘം കണ്ടെത്തി. ശേഷം പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങുകയും റോയൽ ഒമാൻ പോലീസ് റെയ്‌ഡ്‌ നടത്തി ഇവരെ പിടികൂടുകയുമായിരുന്നു.

Also read : റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം : ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക്ക് … ഇനി മൊബൈല്‍ ലോകം മാറി മറിയും : വിദാംശങ്ങള്‍ പുറത്തുവിട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ ഉത്തരവെന്നും നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button