Latest NewsNewsInternational

കാനഡ വെടിവെയ്പ്പിൽ മ​ര​ണ സം​ഖ്യ ഉയരുന്നു; കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ടൊ​റ​ന്റോ: കാനഡ വെടിവെയ്പ്പിൽ മ​ര​ണ സം​ഖ്യ 22 ആ​യി. 51കാ​ര​നാ​യ അ​ക്ര​മി ശ​നി​യാ​ഴ്ചയാണ് വെടിവെയ്പ്പ് നടത്തിയത്. വ​ട​ക്ക​ന്‍ കാ​ന​ഡ​യി​ലൈ നോ​വാ​സ്കോ​ട്ടി​യ പോ​ര്‍​ട്പി​ക് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. പോ​ലീ​സ് കാ​റി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള കാ​റി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് അ​ക്ര​മി വെ​ടി​യു​തി​ര്‍​ത്ത​ത്.

12 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് നോ​വാ​സ്കോ​ട്ടി​യ പ്ര​വി​ശ്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഗ​ബ്രി​യേ​ല്‍ വൊ​ര്‍​റ്റ്മാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​വെ​പ്പ് ന​ട​ന്ന 16 ഇ​ട​ങ്ങ​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ALSO READ: നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും വിദേശത്തു നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് കോവിഡിന്റെ പ്രത്യേക പ്രതിഭാസമെന്ന് വിദഗദ്ധർ

പോ​ലീ​സി​ന്‍റെ തി​ര​ച്ചി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ കൂ​ടി​യേ​ക്കാ​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ള്‍​പ്പെ​ടു​ന്നു. അ​ക്ര​മി​യും മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന് തീ​വ്ര​വാ​ദ ബ​ന്ധ​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button