Latest NewsKeralaNews

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിക്ക് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തനിക്ക് തനിക്ക് വധ ഭീഷണി വന്നതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ ചിത്രം അടക്കമാണ് എംഎൽഎ പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?’ അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ സ്പ്രിംഗ്ലർ സി.ഇ.ഒയുമായി ന്യൂജഴ്സിയില്‍ വച്ച്‌ ആറ് തവണ കൂടിക്കാഴ്ച നടത്തിയതായായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കട്ടെ. അല്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കട്ടെ. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

Read also: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button