USALatest NewsNewsInternational

ഭൂചലനം :റിക്ടർ സ്കെയിലിൽ തീവ്രത 3.7

ലോസ് ഏഞ്ചൽസ് : ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിൽ ലോസ് ഏഞ്ചൽസിലെ വ്യൂ പാർക്ക്-വിൻഡ്‌സർ ഹിൽസ് പ്രദേശത്ത് ബുധനാഴ്ച അർദ്ധരാത്രി 12:03ഓടെ  റിക്ടർ സ്കെയിലിൽ തീവ്രത 3.7തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയാണ്(യു‌എസ്‌ജി‌എസ്) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ബാൽ‌ഡ്വിൻ ഹിൽ‌സ്, ഇംഗ്ലി‌വുഡ് എന്നിവിടങ്ങളിൽ നിന്ന് 2 മൈൽ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ലോസ് ഏഞ്ചൽസിന്റെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കമുണ്ടായി. സാൻ ഫെർണാണ്ടോ താഴ്വര മുതൽ അനാഹൈം വരെയും കാമറില്ലോ മുതൽ സാൻ ബെർണാർഡിനോ വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി യു‌എസ്‌ജി‌എസ് പുറത്തുവിട്ട മാപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ലോസ് ഏഞ്ചൽസ് അഗ്നിശമന വകുപ്പ് അറിയിച്ചു. വിമാന സർവീസിനെ പ്രതിക്കൂലമായി ബാധിച്ചിട്ടില്ലന്നു ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button