Latest NewsNewsFootballSports

എല്‍കോ ഷട്ടോരിയെ പുറത്താക്കി കൊണ്ട് ബ്ലാസ്റ്റേഴ്‌സ്‌ന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി ; പകരം എത്തുന്നത് ഐ ലീഗില്‍ വിജയക്കൊടി പാറിച്ച പരിശീലകന്‍

കൊച്ചി: പരിശീലക സ്ഥാനത്ത് നിന്ന് എല്‍ക്കോ ഷട്ടോരി പുറത്താക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കോച്ചിനെ നിയമിക്കുമെന്ന് ഉറപ്പായിട്ടും തന്നെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയതായി പ്രഖ്യാപിക്കാത്തതിനെ ഷാട്ടോരി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.

എല്‍കോയുടെ പരിശ്രമങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി പറയുന്നു അതോടൊപ്പം ഭാവിയില്‍ മികച്ചത് നേരുന്നു എന്നായിരുന്നു ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞത്.

https://www.facebook.com/keralablasters/photos/a.1462324337386889/2633253893627255/?type=3

ഷട്ടോരിക്ക് പകരം ഐ ലീഗില്‍ മോഹന്‍ ബഗാനെ ഇക്കുറി നാല് മത്സരങ്ങള്‍ ശേഷിക്കെ ജേതാക്കളാക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂന പുതിയ കോച്ചാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെത്തി ഒറ്റ വര്‍ഷം കൊണ്ട് ഐ ലീഗില്‍ ഈ സീസണില്‍ അത്ഭുതങ്ങള്‍ കാട്ടിയ പരിശീലകനാണ് കിബു വികൂന.

shortlink

Related Articles

Post Your Comments

Related Articles


Back to top button